August 6, 2026

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു ; ഇന്ന് കൂടിയത് 1280 രൂപ

Share

 

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 1280 രൂപയാണ് വര്‍ധിച്ചത്. 1,06,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് വര്‍ധിച്ചത്. 13,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 

18 കാരറ്റ് സ്വർണവിലയിലും വലിയ വർധനയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 135 രൂപ വർധിച്ച്‌ 10,980 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവൻ വില 87,840 രൂപയായി ഉയർന്നു. ഡോ. ബി ഗോവിന്ദൻ വിഭാഗത്തിന് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,980 രൂപയാണ് നിരക്ക്.

 

മറ്റു വിഭാഗങ്ങളിലും വിലയില്‍ വർധന പ്രകടമാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ വർധിച്ച്‌ 8,550 രൂപയായി (പവന് 68,400 രൂപ). 9 കാരറ്റിന് ഗ്രാമിന് 65 രൂപ വർധിച്ച്‌ 5,515 രൂപയിലുമാണ് (പവന് 44,120) കച്ചവടം നടക്കുന്നത്.

 

 

സംസ്ഥാനത്ത് വെള്ളി നിരക്കില്‍ 1 ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് വിപണി വില. ഡോ. ബി ഗോവിന്ദൻ വിഭാഗത്തിനും 1 ഗ്രാം വെള്ളിക്ക് 240 രൂപ തന്നെയാണ് നിരക്ക്.

 

മുൻദിവസങ്ങളിലെ വില പരിശോധിച്ചാല്‍, ഓഗസ്റ്റ് 4 ചൊവ്വാഴ്ച 22 കാരറ്റ് സ്വർണത്തിന് പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലായിരുന്നു വ്യാപാരം നടന്നത്. തിങ്കളാഴ്ച (ഓഗസ്റ്റ് 3) പവന് 1,05,760 രൂപയെന്ന നിരക്കിലായിരുന്നു വ്യാപാരം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.