July 30, 2026

കോമണ്‍വെല്‍ത്ത് ഗെയിംസ് ; പാര അത്‌ലറ്റിക്സ് 100 മീറ്ററില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും 

Share

 

ഗ്ലാസ്ഗോ 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാര അത്‌ലറ്റിക്സ് 100 മീറ്റർ (T47) വിഭാഗത്തില്‍ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. ദിലിപ് ഗാവിത്ത് ഇന്ത്യയ്ക്കായി സ്വർണ മെഡലില്‍ മുത്തമിട്ടപ്പോള്‍, മുഹമ്മദ് ബേസില്‍ വെള്ളി മെഡല്‍ നേടി. അവസാന നിമിഷത്തില്‍ വേഗത കൂട്ടി ഓടിയാണ് ദിലിപ് സ്വർണ മെഡലിലേക്ക് എത്തിയത്.

 

 

ഇന്ന് തന്നെ നടന്ന മറ്റൊരു ഇവന്റായ ലോങ്ങ്ജംപില്‍ ഇന്ത്യയുടെ മലയാളി കരുത്ത് എം ശ്രീശങ്കറും മെഡല്‍ നേടിയിരുന്നു. 8.9 മീറ്റർ ചാടികടന്നാണ് ശ്രീശങ്കർ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. എന്നാല്‍, അത് മറികടക്കാൻ അടുത്ത അവസരങ്ങളില്‍ ശ്രമിച്ചെങ്കിലും ലക്ഷ്യത്തില്‍ എത്താൻ സാധിച്ചിരുന്നില്ല.

 

ജമൈക്കൻ താരമാണ് സ്വർണ മെഡലിന് അർഹനായത്. 8.15 മീറ്റർ കണ്ടെത്തിയായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. അതേസമയം, ആതിഥേയരായ സ്കോട്ലാൻഡിന് തന്നെയാണ് വെങ്കല മെഡല്‍ ലഭിച്ചത്. 8.08 മീറ്ററായിരുന്നു താരം കണ്ടെത്തിയ ലക്ഷ്യം. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം പതിനഞ്ചായി ഉയർന്നു.

 

തിളക്കമേറിയ ഇന്ത്യയുടെ മെഡല്‍ വേട്ട

 

ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണ്ണ മെഡലാണിത്. വനിതാ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും (48 കിലോഗ്രാം) വനിതാ ഷോട്ട്പുട്ടില്‍ (F57) ഷർമിള ധങ്കറും മുൻപ് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയിരുന്നു. ഈ ഇരട്ട മെഡല്‍ നേട്ടത്തോടെ 3 സ്വർണ്ണവും 9 വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ ആകെ 15 മെഡലുകളുമായി ഇന്ത്യ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയർന്നുവന്നു.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.