പോലീസുകാരന്റെ മുഖത്തടിച്ച സംഭവം : കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റിനെതിരെ കേസ്
കല്‍പ്പറ്റ : യൂത്ത് കോണ്‍ഗ്രസ് നടത്തിയ കല്‍പ്പറ്റ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിനിടയില്‍ പോലീസുകാരന്റെ മുഖത്തടിച്ച കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. മര്‍ദനമേറ്റ വൈത്തിരി പ്രൊബേഷന്‍ എസ് ഐ ബേസില്‍ പോളിന്റെ പരാതി പ്രകാരം
ഗൗതം ഗോകുല്‍ദാസിനെതിരെയാണ് കല്‍പ്പറ്റ പോലീസ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മര്‍ദിച്ചതിനെതിരെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ ഗൗതം അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ ഗൗതം കൈനീട്ടി എസ്.ഐയുടെ മുഖത്തടിക്കുകയായിരുന്നു.
ബാരിക്കേഡിന് സമീപത്ത് വെച്ചാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ് പിന്തിരിപ്പിക്കുന്നതും ദൃശ്യത്തില്‍ കാണാം. തനിക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്ന് കയ്യേറ്റ ശ്രമം ഉണ്ടായപ്പോഴായിരുന്നു പ്രതികരണം എന്നാണ് ഗൗതമിന്റെ വിശദീകരണം.
