July 22, 2026

അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി എക്‌സൈസ് പിടിയില്‍

Share

 

ബത്തേരി : നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കല്ലൂര്‍ സ്വദേശി ‘ഉപ്പുമാവ് ബാലന്‍’ എന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ സി.ബാലന്‍ (59) എക്‌സൈസിന്റെ പിടിയിലായി. 12.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, അനധികൃത മദ്യവില്‍പ്പനയിലൂടെ ലഭിച്ച 4200 രൂപയുമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.

 

എക്‌സൈസ് ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ വൈശാഖ് കെ.യുടെ നേതൃത്വത്തില്‍ കല്ലൂര്‍ 67 ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഓഫീസില്‍ നിന്നടക്കം ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കല്ലൂരിലെ വിവിധ പ്രദേശങ്ങളിലെ അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് വില്‍പ്പനയ്ക്കായി മദ്യം എത്തിച്ചു നല്‍കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

 

എക്‌സൈസ് പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ കെ. വി., പ്രിവന്റീവ് ഓഫീസര്‍ ബിനുമോന്‍ എ. എം., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, മുഹമ്മദ് നിഷാദ് കെ. യു., മനു കൃഷ്ണന്‍, ആദിത്യ മേനോന്‍, സി.ഇ.ഒ. െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്‍. എം. എന്നിവരും പങ്കെടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ സുല്‍ത്താന്‍ ബത്തേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.