July 22, 2026

വാഹനം തട്ടിയതായി സംശയം : സൈക്കിള്‍ യാത്രികനായ പന്ത്രണ്ടുകാരന്‍ മരിച്ചു

Share

 

ബത്തേരി : വാഹനം തട്ടിയതായി സംശയം. സൈക്കിള്‍ യാത്രികനായ പന്ത്രണ്ടുകാരന്‍ മരിച്ചു. പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു ചിക്കി ദമ്പതികളുടെ മകന്‍ മനു (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സൈക്കിളിൻ്റെ ബ്രേക്ക് പോയി മരത്തിലിടിച്ച് ഹാൻ്റിൽ വൃഷ്ണത്തിന് സമീപം തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.


Share
Copyright © All rights reserved. | Newsphere by AF themes.