July 11, 2026

പൊഴുതന സേട്ടുകുന്നില്‍ പുലി കൂട്ടിലായി

Share

 

വൈത്തിരി : പൊഴുതന വലിയപാറ സേട്ടുകുന്നിൽ ഭീതി പരത്തിയ പുലി കൂട്ടിലായി. സ്വകാര്യ സ്ഥലത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

 

ഇന്നു രാവിലെയാണ് പുലി കൂട്ടിലായത് വനസേനയുടെ ശ്രദ്ധയിൽപെട്ടത്. ദിവസങ്ങളായി സേട്ടുകുന്നിലും പരിസരങ്ങളിലും പുലി സാന്നിധ്യമുണ്ട്. കഴിഞ്ഞദിവസം ആടിനെ ആക്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് കൂട് സ്ഥാപിച്ചത്.

കൂട് സഹിതം സമീപത്തെ വനം ഓഫീസ് വളപ്പിലേക്കു മാറ്റിയ പുലി നിരീക്ഷണത്തിലാണ്. ഇതിനെ ഉൾവനത്തിൽ തുറന്നുവിടണോ എന്നതിൽ പിന്നീട് തീരുമാനമെടുക്കും. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് സേട്ടുകുന്ന്. പുലി കൂട്ടിലായതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.