July 10, 2026

താമരശ്ശേരിയിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു 

Share

താമരശ്ശേരി : ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് പുൽപ്പള്ളി ആലൂർക്കുന്ന് കൈതത്തറയിൽ അരുൺ സജി (27) യാണ് മരിച്ചത്. സഹയാത്രികനായ പുൽപ്പള്ളി മൂഴിമല കത്തനാരുതോട്ടത്തിൽ മനു പോളിനെ ഗുരുതര പരിക്കുകളോടെ മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാടു ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അശ്രദ്ധമായി ലോറിയെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണം എന്നാണ് ദൃസാക്ഷികൾ പറയുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.