July 6, 2026

വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസെഷൻ മൂന്ന് രൂപയായി വർധിപ്പിച്ചു 

Share

 

കൽപ്പറ്റ : വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് മൂന്ന് രൂപയായി വർധിപ്പിച്ചു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കൺസെഷൻ നിരക്ക് വർദ്ധിപ്പിച്ചത്.

 

 

കണ്‍സഷൻ ചാര്‍ജ് വര്‍ധിപ്പിച്ചത് ഏത് സാഹചര്യത്തിലെന്ന് അറിയില്ല, ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും’: മന്ത്രി ടി. സിദ്ദിഖ്

 

കെ.എസ്.ആർ.ടി.സിയിലെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്.

വിഷയം അടിയന്തരമായി പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

വയനാട്ടില്‍ വിദ്യാർത്ഥികളുടെ കണ്‍സെഷൻ ചാർജ് വർദ്ധിപ്പിക്കാൻ ബസ് ഉടമകള്‍ നിർബന്ധിതരായത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണാൻ ഒരു പ്രത്യേക പഠന കമ്മീഷനെ തന്നെ സർക്കാർ നിയമിക്കാൻ പോകുകയാണെന്നും മന്ത്രി പ്രതികരിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.