July 2, 2026

തോറ്റ കളി ജയിച്ച്‌ ബെല്‍ജിയവും, ബോസ്നിയയെ പരാജയപ്പെടുത്തി യുഎസ്‌എയും പ്രീ-ക്വാർട്ടറിൽ : അര്‍ഹിച്ച ജയം കൈവിട്ട് സെനഗല്‍

Share

 

ബോസ്നിയയെ പരാജയപ്പെടുത്തി യുഎസ്‌എ 

 

ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32-ല്‍ ബോസ്നിയയെ 2-0ന് പരാജയപ്പെടുത്തി ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സ് റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി. പകുതി സമയത്തിന് തൊട്ടുമുമ്പ് മികച്ച ഫിനിഷിംഗിലൂടെ ഫോളാരിൻ ബലോഗണ്‍ യുഎസ്‌എംഎൻടിക്ക് ലീഡ് നല്‍കി, എതിരാളികളേക്കാള്‍ കുറഞ്ഞ പൊസഷൻ ഉണ്ടായിരുന്നിട്ടും ഹോം ടീമിന് നിയന്ത്രണം ഏറ്റെടുക്കാൻ സഹായിച്ചു.

 

64-ാം മിനിറ്റില്‍ താരിക് മുഹാരെമോവിച്ചിനെതിരെ അപകടകരമായ വെല്ലുവിളി ഉയർത്തിയതിന് VAR റിവ്യൂവിന് ശേഷം ബലോഗണ്‍ പുറത്തായതോടെ മത്സരം നാടകീയമായ വഴിത്തിരിവായി. 10 പേരായി ചുരുക്കിയപ്പോള്‍, ബോസ്നിയ സമനില ഗോളിനായി ശ്രമിച്ചതിനാല്‍ അമേരിക്ക തുടർച്ചയായ സമ്മർദ്ദത്തിലായി, പക്ഷേ അമേരിക്കൻ പ്രതിരോധം ഉറച്ചുനില്‍ക്കുകയും എതിരാളികളെ ഗോള്‍ നേടുന്നതില്‍ നിന്ന് തടയുകയും ചെയ്തു. 82-ാം മിനിറ്റില്‍ മാലിക് ടില്‍മാൻ മികച്ച ഒരു ഫ്രീ-കിക്കിലൂടെ വിജയം ഉറപ്പിച്ചു, സ്കോർ 2-0 ആയി. ഈ വിജയം അമേരിക്കയെ ജൂലൈ 6 ന് ബെല്‍ജിയത്തിനെതിരെയുള്ള റൗണ്ട് ഓഫ് 16 മത്സരത്തിനായി സിയാറ്റിലിലേക്ക് അയയ്ക്കുന്നു. എന്നിരുന്നാലും, ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബൊലോഗണ്‍ ഇല്ലാതെയാണ് ആതിഥേയർ കളിക്കുന്നത്, അതേസമയം ബോസ്നിയയും ഹെർസഗോവിനയും ദൃഢനിശ്ചയത്തോടെയുള്ള പ്രകടനം കാഴ്ചവച്ചിട്ടും ടൂർണമെന്റില്‍ നിന്ന് പുറത്തായി.

 

‘തോറ്റ’ കളി ജയിച്ച്‌ ബെല്‍ജിയം, ഷോക്ക് മാറാതെ സെനഗല്‍

 

ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ ഏറ്റവും ഗംഭീരമായ തിരിച്ചുവരവുകളിലൊന്ന് തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ് യൂറോപ്യന്‍ ശക്തികളായ ബെല്‍ജിയം. 2-0 ന്റെ മിന്നുന്ന ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയായിരുന്ന ആഫ്രിക്കന്‍ ടീം സെനഗലിനെയാണ് അവര്‍ സ്തബ്ധരാക്കിയത്.

 

85ാം മിനിറ്റ് വരെ രണ്ടു ഗോളിനു പിന്നിലായ ശേഷമാണ് എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ത്രില്ലറില്‍ 3-2ന്റെ അവിശ്വസനീയ ജയത്തോടൈ ബെല്‍ജിയം മുന്നേറിയത്. സെനഗലാവട്ടെ മനോഹരമായ ഒരു സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നതു പോലൈാരു വലിയ ഷോക്കിലേക്കു വീഴുകയും ചെയ്തു.

 

 

 

യൂറി ടിയെല്‍മാന്‍സാണ് ഇരട്ട ഗോളോടെ ബെല്‍ജിയത്തിന്റെ ദേശീയ ഹീറോയായത്. 89, 120+5 മിനിറ്റുകളിലായിരുന്നു താരം ലക്ഷ്യം കണ്ടത്. ആദ്യ ഗോളാവട്ടെ 89ാം മിനിറ്റില്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു. സെനഗലിനായി ലക്ഷ്യം കണ്ടത് ഹബീബ് ദിയാര (24), ഇസ്മാലിയ സര്‍ (51) എന്നിവരുമാണ്. ഇത്തവണ 32ാം റൗണ്ടില്‍ പുറത്താായ നാലാമത്തെ ആഫ്രിക്കന്‍ രാജ്യം കൂടിയാണ് സെനഗല്‍.

 

 

ബെല്‍ജിയത്തിനെതിെേര സെനഗല്‍ തന്നെയായിരുന്നു മികച്ച ടീം. കളിയുടെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയ അവര്‍ ജയവും അര്‍ഹിച്ചിരുന്നു. പക്ഷെ ജയം കൈവെള്ളയില്‍ വരെ എത്തിയിട്ടും അവര്‍ അതു കൈവിട്ട് കളയുകയായിരുന്നു. നിര്‍ഭാഗ്യം വില്ലനായിരുന്നില്ലെങ്കില്‍ സെനഗല്‍ നാലു ഗോളെങ്കിലും നേടിയിരുന്ന കളിയാണിത്. പക്ഷെ രണ്ടു തവണയാണ് ക്രോസ് ബാര്‍ അവര്‍ക്കു ഗോള്‍ നിഷേധിച്ചത്.

കളി തുടങ്ങി വൈകാതെ തന്നെ സെനഗല്‍ മുന്നിലെത്തേണ്ടതായിരുന്നു. ഇടതു വിങില്‍ നിന്നുള്ള ഇസ്മായില്‍ ജേക്കബ്‌സിന്റെ ക്രോസ് ഗോള്‍കീപ്പര്‍ തിബൗട്ട് കോട്വ കുത്തിയകറ്റുകയായരുന്നു. പക്ഷെ ലൂസ് ബോളില്‍ നിന്നും സറിന്റൈ ഗോള്‍ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.

 

25ാംമിനിറ്റില്‍ സെനഗല്‍ 1-0നു മുന്നിലെത്തിയപ്പോല്‍ യാതൊരു സര്‍പ്രൈസുമില്ലായിരുന്നു. സറിന്റെ ഗോള്‍ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ച ശേഷം റീബൗണ്ടില്‍ നിന്നാണ് ദിയാറ വലകുലുക്കിയത്.

 

രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന സെനഗല്‍ 51ാം മിനിറ്റില്‍ ലീഡുയര്‍ത്തി. മൂസ നിയാഖാത്തെയുടെ ലോങ് ബോള്‍ നെഞ്ച് കൊണ്ടു സ്വീകരിച്ച ശേഷം സര്‍ രണ്ടു ബെല്‍ജിയം ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് തൊടുത്ത വെടിയുണ്ട ഷോട്ട് വലയില്‍ തുളഞ്ഞുകയറി (2-0).

 

 

 

കളിയുടെ അവസാനത്തെ അഞ്ചു മിനിറ്റ് വരെയും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാനാവാതെ ബെല്‍ജിയം ശരിക്കും പാടുപെട്ടു. ഒടുവിലായിരുന്നു കളി മാറ്റിയ അവസാന മിനിറ്റുകള്‍. 86ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെ ബെല്‍ജിയം ആദ്യ ഗോള്‍ മടക്കി. തോമസ് മ്യുനിയറിന്റെ താഴ്ന്ന ക്രോസില്‍ നിന്നായിരുന്നു ഇത്.

 

പക്ഷെ അപ്പോഴും സെഗല്‍ തന്നെയായിരുന്നു 2-1ന്റെ ജയത്തോടെ പ്രീക്വാര്‍ട്ടറിലെത്താന്‍ ഫേവറിറ്റ്. എന്നാല്‍ സെനഗലിനെ സ്തബ്ധാരാക്കി മൂന്ന് മിനിറ്റിനകം യൂറ ടിയെല്‍മാന്‍സിലൂടെ ബെല്‍ജിയം സമനിലയും പിടിച്ചുവാങ്ങിയതോടെ കളി കാര്യമായി.

 

ഡീപ്പില്‍ നിന്നുള്ള ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ ബോള്‍ ഹെഡ്ഡറിലൂടെയാണ് ടിയെല്‍മാന്‍സ് വലയ്ക്കുള്ളിലാക്കിയത്. സ്‌കോര്‍ 2-2നു തുല്യമായതോടെ കളി എക്‌സ്ട്രാടൈമിലേക്ക്.

 

ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റില്‍ സെനഗല്‍ ഭയന്നത് സംഭവിച്ചു. ടിയാല്‍മാന്‍സിനെ സെനഗല്‍ താരം ലാമിന്‍ കമാറ ബോക്‌സിനകത്ത് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി വാര്‍ പരിശോധനയ്ക്കു ശേഷം പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. കിക്കെടുത്ത ടിയെല്‍മാന്‍സ് അതു വലയ്ക്കുള്ളിലാക്കിയതോടെ ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റും തട്ടിയെടുക്കുകയായിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.