സ്വർണവില വീണ്ടും കുതിച്ചുയർന്നു : ഇന്ന് കൂടിയത് 1,120 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതുക്കിയ നിരക്കുപ്രകാരം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,180 രൂപയായപ്പോള്‍, ഒരു പവന്റെ വില 1,05,440 രൂപയിലെത്തി.
ഇന്നലെ മാത്രം സ്വർണവിലയില്‍ രണ്ട് തവണ വർധനവുണ്ടായിരുന്നു. രാവിലെ വർധനവിന് പിന്നാലെ വൈകീട്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ ഇന്നലെ രാവിലത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന് ആകെ 2,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വില മാറുന്നതും ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവരെയും നിക്ഷേപകരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.
