November 16, 2026

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

Share

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയിലെത്തി. ഇന്നലെ പവന് 1,00,920 രൂപയായിരുന്നു വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് സ്വർണവിലയില്‍ രേഖപ്പെടുത്തുന്നത്.

 

ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 11 ഡോളർ കുറഞ്ഞ് 3,870 ഡോളറിലാണ് വ്യാപാരം. വെള്ളിവില 3.5 ശതമാനത്തിലേറെ ഇടിഞ്ഞ് 47.47 ഡോളറിലെത്തി.

 

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം വീണ്ടും രൂക്ഷമായതും യുഎസ് ഫെഡറല്‍ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന വിലയിരുത്തലുമാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍നിന്ന് 23 ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ് നിലവില്‍ സ്വർണവില. ജനുവരി 29നാണ് പവന് 1,31,160 രൂപ എന്ന റെക്കോർഡ് വിലയിലെത്തിയത്. അന്ന് രാജ്യാന്തര വിപണിയില്‍ സ്വർണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളർ വരെ ഉയർന്നിരുന്നു.

 

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ പിന്നീട് വിലയില്‍ വലിയ തിരുത്തലുണ്ടായി. തുടർന്ന് 1.10 ലക്ഷത്തിനും 1.20 ലക്ഷത്തിനുമിടയില്‍ ചാഞ്ചാടിയ സ്വർണവില, സംഘർഷം വീണ്ടും ശക്തമായ പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞു. സംഘർഷത്തെ തുടർന്ന് അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും സ്വർണവില ഇടിയാൻ കാരണമായി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.