June 17, 2026

കേരളത്തില്‍ വീണ്ടും ഇടിഞ്ഞ് സ്വര്‍ണ വില : ഇന്ന് കുറഞ്ഞത് 200 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒരു ഗ്രാം സ്വർണത്തിന് 13850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് കേരളത്തില്‍ 110800 രൂപയിലധികം നല്‍കേണ്ടി വരും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവില്‍ 2,650 രൂപയാണ് വില വരുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.