June 15, 2026

ചാഞ്ചാട്ടം തുടർന്ന് സ്വർണവില : ഇന്ന് പവന് 1800 രൂപ കൂടി

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർദ്ധനവ് രേഖപ്പെടുത്തി. പവന് 1800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 1,11,120 രൂപയായി. ഒരു ഗ്രാമിന് 225 രൂപ കൂടി 13,890 രൂപയായി. ജൂണ്‍ ഒന്നിനാണ് സ്വർണവിലയില്‍ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞെങ്കിലും പിന്നാലെ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തുകയായിരുന്നു.

 

പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതോടെ സ്വർണ വിലയില്‍ വൻകുതിപ്പുണ്ടാകുമെന്നാണ് ആഗോള ഏജൻസികളുടെ പ്രവചനം. ഇറാനുമായി അമേരിക്ക സമാധാന കരാർ ഒപ്പിടുന്നതും ഹോർമുസ് ഇടനാഴി പൂർണമായി തുറക്കുന്നതും ഇതിലൂടെ ക്രൂഡോയില്‍ വില കുറയുന്നതുമാണ് സ്വർണത്തിന് നേട്ടമാകുന്നത്. നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതോടെ അമേരിക്കയിലെ ഫെഡറല്‍ റിസർവ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്ക്കാൻ തുടങ്ങും. യുദ്ധകാലത്ത് ആഗോള നിക്ഷേപകർ സുരക്ഷിത മേഖലയായ ഡോളർ, യുഎസ് ബോണ്ടുകള്‍ എന്നിവയിലേക്ക് പണമൊഴുക്കിയതാണ് സ്വർണത്തിന് തിരിച്ചടിയായത്.


Share
Copyright © All rights reserved. | Newsphere by AF themes.