പൊള്ളാച്ചിയിൽ ട്രെയിൻതട്ടി വയനാട് സ്വദേശിയായ യുവാവ് മരിച്ചു
പനമരം : യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. വിളമ്പുകണ്ടം മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പിതാവ് : പരേതനായ രാജു. മാതാവ്: അന്നമ്മ. സഹോദരി: ഷീന. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (ജൂൺ 5 വെള്ളി) രാവിലെ 9:30 ന് ചുണ്ടക്കരയിലുള്ള സഹോദരി ഷീനയുടെ വീട്ടിൽ ആരംഭിക്കും തുടർന്ന് 10:30 ന് വിളമ്പുകണ്ടം സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
