June 3, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

തരുവണ : കരിങ്ങാരി ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്‌.ടി. നിയ മനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. വാളാട് കാരച്ചാൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവ്. അഭിമുഖം ജൂൺ നാലിന് വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

സുൽത്താൻബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസി ക്കൽ സയൻസ്, ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ നാലിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടത്തും. ഫോൺ-9400822976.

 

പനമരം : നീർവാരം ഗവ. ഹൈസ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ യു.പി.എസ്.ടി. മലയാളം നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ 04935 221654

 

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം (ജൂനിയർ), ഹിന്ദി (സീനിയർ), ജിയോളജി (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച നാലിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

കല്പറ്റ ജി.വി.എച്ച്.എസിൽ

ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, കെമിസ്ട്രി, ഹിന്ദി (എല്ലാം ജൂനിയർ) നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂളിൽ.ഫോൺ: 04936 205082.

 

പനമരം : വിളമ്പുകണ്ടം ഗവ. എൽ.പി. സ്കൂളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അറബിക് അധ്യാപകനിയമനം. കൂടിക്കാഴ്ച നാലിന് ഉച്ചയ്ക്ക് 2.30-ന് സ്കൂൾ ഓഫീസിൽ.

 

വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്. ടി. മാത്തമാറ്റിക്സ്, എച്ച്.എസ്. ടി. ഡ്രോയിങ് നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

ബത്തേരി : ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂ ളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് (ഫുൾടൈം) നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10-ന്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.