June 2, 2026

മേപ്പാടി പോളിയിൽ ബസ് ഡ്രൈവർ നിയമനം : ഇൻ്റർവ്യൂ ജൂൺ നാലിന്

Share

 

മേപ്പാടി സർക്കാർ പോളിടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 04.06.2026 രാവിലെ 10 മണിക്ക് താഞ്ഞിലോടുള്ള മേപ്പാടി സർക്കാർ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

 

യോഗ്യത

 

1. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം.

 

2. ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.

 

3. 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം (30 സീറ്റിൽ കൂടുതലുള്ള ബസ്സുകളിൽ ജോലിചെയ്തവർക്ക് മുൻഗണന).

 

4. 3 മാസത്തിനുള്ളിൽ പരിശോധിച്ച കേൾവി, കാഴ്‌ച, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.

 

വിശദ വിവരങ്ങൾക്ക് : 04936282095, 9400006454 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Share
Copyright © All rights reserved. | Newsphere by AF themes.