സ്വര്‍ണവിലയില്‍ ഇടിവ് : പവന് കുറഞ്ഞത് 600 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 75 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 14,320 രൂപയാണ്. ഒരു പവന് 600 രൂപ കുറഞ്ഞ് 1,14,560 രൂപയായി. കഴിഞ്ഞദിവസം 1,15,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. വലിയ രീതിയില്‍ വിലയില്‍ മാറ്റമില്ലെങ്കിലും നേരിയ ആശ്വാസമാണ് ഈ ഇടിവ്.
സ്വർണ വിലയില്‍ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. കഴിഞ്ഞ മാസം സ്വർണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 290 രൂപയാണ് ഇന്നത്തെ വില.
