ആര്‍സിബി കിരീടം നേടിയപ്പോള്‍ ഐപിഎല്‍ 2026 അവാര്‍ഡുകള്‍ തൂത്തുവാരി വൈഭവ് സൂര്യവംശി
ലോകോത്തര കളിക്കാരെ നിഷ്പ്രഭരാക്കി 2026 ഐപിഎലില്‍ 15 കാരൻ വൈഭവ് സൂര്യവൻശിയുടെ തേരോട്ടം. ലീഗിലെ ഏറ്റവും മൂല്യമേറിയ കളിക്കാരൻ അടക്കം വൈഭവിനെ തേടിയെത്തിയത് ഒന്നിലേറെ വ്യക്തിഗത നേട്ടങ്ങള്‍.
സീസണിലെ എമർജിങ് പ്ലെയറായി വൈഭവിനെ തിരഞ്ഞെടുത്തു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സുമായി ഓറഞ്ച് ക്യാപ്പ്, ഏറ്റവും ഉയർന്ന സ്‌ട്രൈക് റേറ്റ്, സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്നീ ട്രോഫികളെല്ലാം വൈഭവ് സ്വന്തമാക്കി.
16 കളികളില്‍ നിന്ന് 237.31 സ്‌ട്രൈക് റേറ്റില്‍ 776 റണ്‍സാണ് വൈഭവ് നേടിയത്. 48.50 ആണ് ശരാശരി. 72 സിക്‌സുകളും 63 ഫോറുകളും വൈഭവ് അടിച്ചുകൂട്ടി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് ഈ സീസണില്‍ സ്വന്തമാക്കി.
ഐപിഎല്‍ 2026 അവാർഡ് ജേതാക്കള്‍:
• ഓറഞ്ച് ക്യാപ്പ്: വൈഭവ് സൂര്യവംശി (രാജസ്ഥാൻ റോയല്‍സ്) – 776 റണ്‍സ്
• പർപ്പിള്‍ ക്യാപ്പ്: കാഗിസോ റബാഡ (ഗുജറാത്ത് ടൈറ്റൻസ്) – 29 വിക്കറ്റ്
• ഏറ്റവും വിലപിടിപ്പുള്ള താരം: വൈഭവ് സൂര്യവംശി (രാജസ്ഥാൻ റോയല്‍സ്)
• എമേർജിംഗ് പ്ലെയർ ഓഫ് ദി സീസണ്‍: വൈഭവ് സൂര്യവംശി (രാജസ്ഥാൻ റോയല്‍സ്)
• സീസണിലെ സൂപ്പർ സ്‌ട്രൈക്കർ: വൈഭവ് സൂര്യവംശി (237.31 സ്‌ട്രൈക്ക് റേറ്റ്)
• സീസണിലെ സൂപ്പർ സിക്സുകള്‍: വൈഭവ് സൂര്യവംശി – 72 സിക്സുകള്‍
• ഏറ്റവും കൂടുതല്‍ ഫോറുകള്‍: സായ് സുദർശൻ (ഗുജറാത്ത് ടൈറ്റൻസ്) – 75 ഫോറുകള്‍
• ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍: മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റൻസ്) – 172 ഡോട്ട് ബോളുകള്‍
• സീസണിലെ ക്യാച്ച്: മനീഷ് പാണ്ഡെ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
• ഫെയർ പ്ലേ അവാർഡ്: പഞ്ചാബ് കിങ്‌സ്
