May 27, 2026

സ്വർണവില രണ്ടാം ദിനവും താഴേയ്ക്ക് ; ഇന്ന് കുറഞ്ഞത് 440 രൂപ

Share

 

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവിലയില്‍ ഇന്നും ഇടിവ്. തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയില്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 440 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് നല്‍കേണ്ടത് 1,16,080 രൂപ ആണ്. ഗ്രാമിന് 14,510 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്റെ വില 1,16,520 രൂപ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാഞ്ചാടി കളിക്കുന്ന സ്വർണവിലയെ ആണ് കാണാൻ കഴിയുന്നത്. എന്നാല്‍ അടുത്തടുത്ത ദിവസങ്ങളായി ഉള്ള ഈ വീഴ്ചയില്‍ കുറച്ചെങ്കിലും ആശ്വാസത്തിലാണ്‌ ആളുകള്‍.

 

 

ഇന്ത്യയില്‍ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 രൂപ ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില മാറി മാറിയാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വർണത്തെ വലിയ ഒരു നിക്ഷേപമായി കാണുന്ന ആളുകള്‍ എത്ര വില ആണെങ്കിലും അത് വാങ്ങാതെ ഇരിക്കില്ല. ഇന്ത്യൻ വീടുകളില്‍ ഏകദേശം 34,600 ടണ്‍ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 5.2 ട്രില്യണ്‍ ഡോളർ അതായത് 431 ലക്ഷം കോടി മൂല്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.