June 14, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് : പവന് കുറഞ്ഞത് 520 രൂപ

Share

 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി.ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു.

 

ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഇറാന്റെ കപ്പല്‍ യുഎസ് നാവികസേന തടയുക കൂടി ചെയ്തതോടെ വീണ്ടും യുദ്ധമുണ്ടാവുമോ എന്ന ആശങ്കകള്‍ എണ്ണവിലയെ ഉയര്‍ത്തുകയായിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 109.6 ഡോളറായി ഉയര്‍ന്നു.

 

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 11 ഡോളര്‍ ഇടിഞ്ഞ് 4668 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 74.52 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടിയത് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയിരുന്നു. മാര്‍ച്ച്‌ ഒന്നിന് 1,26,920 രൂപയായിരുന്ന പവന്‍ വില പിന്നീട് ലക്ഷത്തിന് താഴേക്ക് വീണിരുന്നു. വെടിനിര്‍ത്തല്‍ ധാരണയായതിന് പിന്നാലെയാണ് വീണ്ടും ഉയര്‍ന്നത്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.