പേര്യയിൽ കാറുകൾ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്
മാനന്തവാടി : പേര്യ 34 ല്‍ (താഴെ പേര്യ) കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ നിവാസ് അന്വിന് (16), ഷൈബി (41), കേളോത്ത് താഴെ കുഴിയില്‍ അനുഷ (29), കരുണാലയം അനുശ്രീ (30), ഷാജിമ നിവാസ് ബാലന് (81), പുത്തന്‍പുരയില്‍ രാജന് (68) എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലും, കരുണാലയം ഷാഹി (30), അമ്പിളി (25), ഇസ (5), അയ്നിസ (5), രാധാമാധവം അമല്‍ജിത്ത് (31) എന്നിവര്‍ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടി. ആരുടേയും നില അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വിനോദയാത്ര പോയി തിരിച്ചു പോകുകയായിരുന്ന തലശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂര്‍ സ്വദേശികളും സഞ്ചരിച്ച കാറുമാണ് അപകടത്തില്‍ പെട്ടത്.
