April 24, 2026

സ്വര്‍ണവിലയില്‍ വൻ ഇടിവ് : ഒറ്റയടിക്ക് കുറഞ്ഞത് 1040 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. 22കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വിലയില്‍ നിന്ന് ഇന്നേക്ക് ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 1 ഗ്രാം സ്വർണത്തിന് 14,020 രൂപയും 1 പവൻ സ്വർണത്തിന് 1,12,160 രൂപയുമായി ഇന്നത്തെ വില.

 

ഇന്നലെ രാവിലെ 880 രൂപ കുറഞ്ഞ വിപണിയില്‍ വൈകിട്ട് 600 രൂപ വർദ്ധിച്ചിരുന്നു. 1,13200 ആയിരുന്നു ഇന്നലത്തെ വില. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുറവ്.

 

അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രില്‍ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില.

 

അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.