സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു : ഫലമറിയാൻ
ഡല്‍ഹി : സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്.ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.
വിദ്യാർഥികള്‍ക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും:
results.cbse.nic.in
cbse.gov.in
cbseresults.nic.in
digilocker.gov.in
results.gov.in
മൊബൈല്‍ ആപ്പുകള്‍: DigiLocker, UMANG ആപ്പുകള്‍ വഴി ഫലം പരിശോധിക്കാം.
SMS സേവനം: ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.
IVRS (ഫോണ്‍ വഴി): ഡല്‍ഹിയിലുള്ളവർക്ക് 24300699 എന്ന നമ്ബറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്ബറിലും വിളിച്ചാല്‍ ഫലം അറിയാം.
