October 13, 2025

ഒന്നര കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിൽ 

Share

 

തിരുനെല്ലി : എടവക വാളേരി അഞ്ചാം പീടിക വേരോട്ടു വീട്ടിൽ വി. മുഹമ്മദ്‌ (46) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്. 11.10.2025 ഉച്ചയോടെ ബാവലിയിൽ വച്ച് വാഹനപരിശോധനക്കിടെ കർണാടക ഭാഗത്ത്‌ നിന്നും വരികയായിരുന്ന കെ എൽ 57 ജെ 9809 നമ്പർ മാജിക് ഐറിസ് (വെള്ളിമൂങ്ങ)വാഹനം തടഞ്ഞു പരിശോധിച്ചതിൽ പിറകുവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.435 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇയാൾ മുൻപും ലഹരിക്കേസിലുൾപ്പെട്ടയാളാണ്. തിരുനെല്ലി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജിമോൻ പി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സി പി ഓ പി.ജി സുഷാന്ത്‌, സിപി ഓ മാരായ വി.എസ് സുജിൻ, കെ.എച്ച് ഹരീഷ് കൂടാതെ മാനന്തവാടി സ്റ്റേഷനിലെ അസി.സബ് ഇൻസ്‌പെക്ടർ റോയ്സൺ, സിപിഓ മാരായ കെ.വി രഞ്ജിത്ത്, സിദ്ധീഖ് കയ്യാലക്കൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


Share
Copyright © All rights reserved. | Newsphere by AF themes.