പോക്‌സോ കേസില്‍ പ്രതിക്ക് 6 വര്‍ഷം തടവും പിഴയും
കമ്പളക്കാട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക് ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 6 വര്‍ഷവും ഒരു മാസവും തടവും 12000 രൂപ പിഴയും. കണിയാമ്പറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് @ചാമൂട്ടന്‍ (23) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023 ജനുവരിയില്‍ പ്രതി സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക്‌പോകുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വഴിയില്‍ തടഞ്ഞു ലൈംഗീകതിക്രമ ശ്രമം നടത്തുകയും കുട്ടി എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. അനൂപ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സി പി ഓ അജു തോമസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
