പനമരം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ചും ധർണ്ണയും
പനമരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം, അഞ്ചുക്കുന്ന് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ലൈഫ് ഭവന പദ്ധതി നടപ്പാക്കുക, വെട്ടി കുറച്ച പഞ്ചായത്ത് പദ്ധതി വിഹിതം പുന സ്ഥാപിക്കുക, സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക എന്നി അവശ്യങ്ങൾ ഉന്നയിച്ച് പനമരം പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ സമരം പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല ഉദ്ഘാടനം ചെയ്തു. അഞ്ചുക്കുന്ന് മണ്ഡലം പ്രസിഡണ്ട് ജോസ് നിലമ്പനാട്ട് അധ്യക്ഷതവഹിച്ചു – വാസു അമ്മാനി, സിനോ പാറ ക്കാല,ഉമ്മച്ചൻ നീർവാരം, സാബു നീർ വാരം, ബേബി തുരുത്തി, സജി നടവയൽ, ബാബു വലിയ പടിക്കൽ,എം.ജി പ്രകാശ്, അനിൽ പനമരം, ഹരിദാസൻ , ബീനസജി, യൂസഫ്, T Kഅബുബക്കർ ഹാജി, പി.കെ, അജയഘോഷ്,എം.കെ. ജാഫർ, അജയൻ , ഷീമ മാനുവൽ മാലതി രാധ കൃഷ്ണൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
