പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം : ഇസ്രായേല്‍ ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : ഇസ്രായേല്‍ ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അങ്ങനെ 42 ദിവസത്തെ വെടി നിര്‍ത്തലിന് ധാരണയായി. ഗാസയ്ക്ക് ഇനി ആശ്വാസം.
പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് ആണ് അന്ത്യം കുറിക്കുന്നത്. ഇസ്രായേല്‍ ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന് സമാധാന ശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനി സ്ഥിരീകരിച്ചു.
വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡന്‍ സമാധാന കരാര്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെയും, ദീര്‍ഘമായ പിന്നാമ്ബുറ ചര്‍ച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി. സമാധാന കരാര്‍ നിലനില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡന്‍ പറഞ്ഞു.
സമാധാന കരാര്‍ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ മേയില്‍ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്. ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗാസയില്‍ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം.