വയനാട്ടിലെ അധ്യാപക ഒഴിവുകൾ
കാവുംമന്ദം എൽ.പി. സ്കൂളിൽ എൽ.പി. എസ്.ടി. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മെയ് 26-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ച 26-ന് രാവിലെ 11.30-ന് കോളേജ് ഓഫീസിൽ. ഫോൺ: 04936204569.
മേപ്പാടി സർക്കാർ പോളിടെക്നിക്കിൽ ലക്ചറർ കംപ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇലക്ട്രോണിക്സ് എൻജിനിയർ, ഡെമോൺസ്ട്രേറ്റർ ഇലക്ട്രോണിക്സ് എൻജിനിയറിങ്, ട്രേഡ്സ്മാൻ, കംപ്യൂട്ടർ എൻജിനിയറിങ് തസ്തികകളിലേ ക്ക് നിയമനം നടത്തുന്നു. ലക്‌ചറർ തസ്തികയിലേക്ക് 26-ന് 10-നും ഡെമോൺസ്ട്രേറ്റർ, ട്രേഡ്‌സ്മാൻ നിയമനത്തിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും കൂടിക്കാഴ്ച താഞ്ഞിലോടുള്ള മേപ്പാടി സർക്കാർ പൊളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ. ലക്ചറർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബിരുദവും ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് മൂന്നുവർഷത്തെ എൻജിനിയറിങ് ഡിപ്ലോമയും ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഐ.ടി.ഐ./വി.എച്ച്. എസ്.സി./ടി.എച്ച്.എസ്. എസ്.എൽ.സി.യുമാണ് യോഗ്യത. ഫോൺ: 04936 282095, 9400006454.
ബത്തേരി ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 26-ന് പത്തിന് സ്കൂളിൽ.
തോമാട്ടുചാൽ ജി.എച്ച്.എസ്.എസ്. വടുവൻചാലിൽ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ), ഹിന്ദി (ജൂനിയർ), ബോട്ടണി ( ജൂനിയർ), പൊളിറ്റിക്കൽ സയൻസ് ( ജൂനിയർ) തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ചൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ.
പനമരം ജി.എച്ച്.എസ്.എസിൽ താത്കാലികാടിസ്ഥാനത്തിൽ പ്രീ-പ്രൈമറി ടീച്ചർ, യു.പി.എസ്.ടി. അറബിക് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച സ്കൂൾ ഓഫീസിൽ. പ്രീ-പ്രൈമറി തസ്തികയിലേക്ക് രാവിലെ 10-നും അറബിക് തസ്തികയിലേ ക്ക് ഉച്ചയ്ക്ക് രണ്ടിനും നടക്കും.
ഫോൺ: 9961324644.
തരുവണ ഗവ. യു.പി. സ്കൂളിൽ എച്ച്.ടി.വി. ഉൾപ്പെടെയുള്ള യു.പി.എസ്.ടി., എൽ.പി.എസ്.ടി., ഉറുദു ഫുൾടൈം ലാംഗ്വേജ് ടീച്ചർ ഒഴിവ്. യു.പി.എസ്.ടി., എൽ. പി.എസ്.ടി. എന്നിവയ്ക്കു ചൊവ്വാഴ്ച രാവിലെ 10-നും ഉറുദു ഫുൾടൈം ലാംഗ്വേജ് ടീച്ചർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12-നും സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും.
