October 11, 2024

സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സുകളില്‍ 39,481 ഒഴിവുകൾ : ഒക്ടോബർ 14 വരെ അപേക്ഷിക്കാം

Share

 

സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സുകളില്‍ (സിഎപിഎഫ്) എസ്‌എസ്‌എഫ്, റൈഫിള്‍മാൻ (ജിഡി) എന്നിവയില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്മെന്റിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി. 39,481 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത ബോർഡ് / സർവകലാശാലയില്‍ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കില്‍ പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 23 വയസ്.

 

100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗക്കാർ, മുൻ സർവീസ് ഉദ്യോഗാർത്ഥികള്‍ എന്നിവർക്ക് ഫീസില്ല. ഒക്ടോബർ 14 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കല്‍ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), മെഡിക്കല്‍ എക്സാമിനേഷൻ (DME/ RME), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് അപേക്ഷിക്കാനുള്ള ലിങ്ക്: www.ssc.gov.in/login.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.