May 8, 2026

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജരാകാം ; സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

Share

 

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യില്‍ അവസരം. മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്.

 

ജനറല്‍ മാനേജർ (ടെക്നിക്കല്‍)- 20 ഒഴിവുകള്‍, ഡപ്യൂട്ടി ജനറല്‍ മാനേജർ (ടെക്നിക്കല്‍)- 20, മാനേജർ (ടെക്നിക്കല്‍)- 20 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. മൂന്ന് വർഷമാണ് നിയമന കാലാവധി. എൻഎച്ച്‌എഐ ചെയർമാൻ അംഗീകരിച്ചാല്‍ ഒരു വർഷം കൂടി കാലാവധി നീട്ടിയേക്കാം. നാലാം വർഷം മുതല്‍ 10 വർഷം വരെ കാലാവധി നീട്ടണമെങ്കില്‍ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്. 56 വയസാണ് പ്രായപരിധി.

 

പട്ടിക വിഭാഗം, പിന്നാക്ക വിഭാഗം, വനിതകള്‍, ദിവ്യാംഗർ എന്നിവർക്ക് മുൻഗണയുണ്ട്. NHAI തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികള്‍ നിയമനം സ്വീകരിക്കണം. ഇത് നിരസിച്ചാല്‍ പിൻവലിച്ച തീയതി മുതല്‍ രണ്ട് വർഷത്തേക്ക് NHAI തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. സെപ്റ്റംബർ 23 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

 

അപേക്ഷിക്കേണ്ടത് ഇങ്ങനെ..

 

NHAI യുടെ ഔദ്യോഗിക വെബ്സൈറ്റായ nhai.gov.in. സന്ദർശിക്കുക. “Vacancy” ടാബില്‍ ക്ലിക്ക് ചെയ്യുക. NHAI പോർട്ടലില്‍ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും സൃഷ്ടിക്കുക.

 

പേര്, ഫോണ്‍ നമ്ബർ, ഇമെയില്‍ ഐഡി, (ഓപ്ഷണലായി) ആധാർ കാർഡ് നമ്ബർ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കുക. അപേക്ഷാ ഫോം പൂരിപ്പിച്ച്‌ സമർപ്പിക്കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.