വീട്ടില്‍ സൂക്ഷിച്ച 10 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
മാനന്തവാടി: 10 ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും സഹിതം മധ്യവയസ്‌കന്‍ അറസ്റ്റില്‍. തവിഞ്ഞാല്‍ കുളത്താട പോരൂര്‍ ദാരോത്ത് ഉന്നതിയിലെ ബാലനെയാണ് (48) അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍ പി.കെ. ചന്തു, സിഇഒമാരായ കെ.സി. അരുണ്‍, പി.പി. ജിതിന്‍, പി.പി. സിബിജ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ബാലന്റെ വീട്ടില്‍ പരിശോധനയിലാണ് ചാരായവും വാഷും കണ്ടെത്തിയത്.