ഓട്ടോക്കൂലി ചോദിച്ചതിന് ഡ്രൈവറെ കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു ; യുവാവ് അറസ്സിൽ
1 min read
കൽപ്പറ്റ : ഓട്ടോക്കൂലി കൂടുതൽ ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഡ്രൈവറെ കല്ലുകൊണ്ട് തലയിലിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി ചൂരിയാറ്റ കല്ലട കോളനി പ്രശാന്ത് (20) ആണ് പിടിയിലായത്. കേസിൽ മറ്റൊരുപ്രതി അനീഷിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ 18 ന് രാത്രിയായിരുന്നു സംഭവം. പ്രശാന്തും അനീഷും കല്പറ്റയിൽനിന്ന് ഓട്ടോറിക്ഷ വിളിച്ച് വെങ്ങപ്പള്ളി ടൗണിലെത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. ഓട്ടോക്കൂലി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് വിസമ്മതിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറ ഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിൽ ചുരുട്ടിപ്പിടിച്ച കല്ലുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയിലിടിച്ച് ഗുരുതര പരിക്കേൽപ്പിച്ചെന്നും പോലീസ് പറഞ്ഞു.
ഇവർ റിമാൻഡിലാണ്. എസ്.ഐ. ടി. അനീഷ്, എസ്.സി.പി.ഒ. ദിനേഷ്, സി.പി.ഒമാരായ ലിൻരാജ്, ടി. അനസ്, എം.കെ. ബിനു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.