June 15, 2026

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

Share

 

മാനന്തവാടി : കാട്ടിക്കുളം ഇരുമ്പുപാലത്ത് വെച്ച് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് നാരങ്ങാക്കുന്ന് അടിയ ഉന്നതിയിലെ തരുണ്‍ (19) ആണ് മരിച്ചത്.

സഹയാത്രികനായ ഷാണമംഗലം ഉന്നതിയിലെ കമല്‍ (20) നെ വയനാട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപ്പപ്പാറ ഭാഗത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കരിയന്‍ തങ്കമണി ദമ്പതികളുടെ മകനാണ് തരുണ്‍. തരുണ, തരുണ്യ എന്നിവര്‍ സഹോദരങ്ങളാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.