നോവായി വയനാട് : ഉരുൾപൊട്ടലിൽ മരണസംഖ്യ 200 ആയി
മേപ്പാടി : ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുൾപ്പെട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 200 മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. നിലവിൽ 101 പേർ ചികിത്സയിലാണ്.
ഇപ്പോഴും നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 191 പേരെ കാണാനില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം തുടരുകയാണ്. അഗ്നിശമനസേനയിലെ 645 അംഗങ്ങൾ, 94 NDRF സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. നിലവിൽ 82 ദുരിതാശ്വാസ ക്യാമ്പുകകളിലായി 8,017 പേരുണ്ട്.