വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി : വിൽപ്പനയ്ക്കായി സൂക്ഷിച്ച 180 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മൂപ്പൈനാട് നെടുങ്കരണ സ്വദേശി പൂവൻചേരി പി.നസീബ് (36) ആണ് അറസ്റ്റിലായത്.
മേപ്പാടി പഞ്ചായത്ത് ബസ്സ് സ്റ്റാന്റിൽ ഇന്ന് രാവിലെ 11.30 ഓടെയാണ് വയനാട് എക്സൈസ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.