പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം : പിതാവും, വൈദ്യനും അറസ്റ്റിൽ
പനമരം: അഞ്ചുകുന്ന് സ്വദേശിയായ മൂന്ന് വയസുകാരൻ ചൂടുവെള്ളം ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ രണ്ടുപേരെ പനമരം പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടെ പിതാവ് വൈശ്യമ്പത്ത് അൽത്താഫ്, കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നി വരെയാണ് അറസ്റ്റ് ചെയ്‌തത്. മനഃപൂർവമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.