കൽപ്പറ്റയിൽ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
കല്‍പ്പറ്റ : കൽപ്പറ്റ നഗരസഭാധികൃതര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. സീനിയര്‍ പബ്ലിക് ഇന്‍സ്‌പെക്ടര്‍ എന്‍. ബിന്ദുമോള്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി. എസ്. സവിത, പി.ജെ. ജോബിച്ചന്‍, പി. മുഹമ്മദ്, പി.എച്ച്. സിറാജ്, എന്‍. സുനില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചില ഹോട്ടലുകളില്‍ വൃത്തിഹീന സാഹചര്യത്തിലാണ് ഭക്ഷണം സൂക്ഷിച്ചിരുന്നത്.