സ്വർണ്ണവില ഇന്നും കൂടി : പവന് 54000 കടന്നു
1 min read
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവോടു കൂടി സ്വർണവില 54000 കടന്നു. ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്.
ഇന്ന് ഒരു പവന് 240 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,620 രൂപയായി.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 99 രൂപയാണ്.