അനധികൃത മദ്യ വില്പന : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പേരിയ അയനിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ ആളെ അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവറായ അയനിക്കൽ പുതുശേരി വീട്ടിൽ കെ.സി
ജിനു (34) ആണ് പിടിയിലായത്.
ഇയാളുടെ കൈവശത്തുനിന്നും 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ 4800/- രൂപയും കണ്ടെടുത്തു. കഴിഞ്ഞ വർഷം മാർച്ചിൽ മാനന്തവാടി എക്സൈസ് സർക്കിൾ ടീം ഇയാളെ 12 ലിറ്റർ മദ്യം ഓട്ടോയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.
പ്രിവൻ്റീവ് ഓഫീസർ ജിനോഷിൻ്റെ നേത്വതത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എ.സി ചന്ദ്രൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് റ്റി.ജി ,സനുപ് കെ.എസ് എന്നിവർ പങ്കെടുത്തു. മാനന്തവാടി JFCM കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.