News Today Wayanad

News Updates..

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ് 

1 min read

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഒരു പവന് 320 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,360 രൂപയാണ്.

 

ഈ ആഴ്ച മാത്രം സ്വർണവിലയില്‍ ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും, ചൊവ്വാഴ്ച 20 രൂപയും ബുധനാഴ്ച വീണ്ടുമൊരു 25 രൂപയും വർധിച്ചിരുന്നു.

 

വെള്ളിയാഴ്ച സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം തിങ്കളാഴ്ചയാണ് നേരിയ വർധന രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 200 രൂപയുടെ വർധനവുണ്ടായി 53,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.