ശ്രീ പുഷ്പകസേവാ സംഘം വയനാട് ജില്ലാ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു
പനമരം : ശ്രീ പുഷ്പകസേവാ സംഘം വയനാട് ജില്ലാ ജനറൽ ബോഡി യോഗം അഞ്ചുകുന്ന് രാമാശ്രമത്തിൽ നടന്നു.
ശിവരാമൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. കേന്ദ്രനിരീക്ഷകരായെത്തിയ കേന്ദ്ര സെക്രട്ടറി പത്മനാഭൻ നമ്പീശൻ, ഉത്തരമേഖല ഓർഗനൈസിങ് സെക്രട്ടറി സനോജ് നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തകസമിതിയെ
തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ട് : ശിവരാമൻ നമ്പീശൻ, വൈസ് പ്രസിഡണ്ട് : രാജി നമ്പീശൻ, സെക്രട്ടറി : ടി.വാസുദേവൻ നമ്പീശൻ, ജോയിന്റ് സെക്രട്ടറി : പി.എം സുബ്രഹ്മണ്യൻ നമ്പീശൻ, ട്രഷറർ : പി.എം രാമകൃഷ്ണൻ നമ്പീശൻ, വനിതാവേദി പ്രസിഡണ്ട് : അഡ്വ. വിനിത വിവേക്, സെക്രട്ടറി ശാന്താ വാസുദേവൻ എന്നിവരടങ്ങിയ പതിനൊന്നംഗ കമ്മിറ്റി നിലവിൽ വന്നു.
എം.ഗോവിന്ദൻ നമ്പീശൻ, കെ.എം. ദാമോദരൻ നമ്പീശൻ, വസുമതീ നമ്പീശൻ, എ.പി. മുരളീധരൻ നമ്പീശൻ, കേശവൻ നമ്പീശൻ കാറാട്ട്, വിവേകാനന്ദൻ നമ്പീശൻ എന്നിവർ സംസാരിച്ചു.