41 വർഷത്തെ സേവനത്തിനുശേഷം അംഗണവാടിയിൽ നിന്ന് വിരമിക്കുന്ന പത്മാവതി ടീച്ചർക്ക് യാത്രയയപ്പ് നൽകി നീരട്ടാടി പൗരാവലി
പനമരം : 41 വർഷത്തെ സേവനത്തിനുശേഷം നീരട്ടാടി അംഗണവാടിയിൽ നിന്ന് വിരമിക്കുന്ന പത്മാവതി ടീച്ചർക്ക് നീരട്ടാടി പൗരാവലി യാത്രയയപ്പ് നൽകി. യോഗത്തിൽ ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ ടി.അസ്സയിനാർ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ സുനിൽ കുമാർ സ്നേഹോപഹാരം നൽകി ഉദ്ഘാടനം ചെയ്തു.
അബ്ദുൾ റഹിമാൻ ഒ.പി പൊന്നാടണിയിച്ച് ആദരിച്ചു. കമ്മിറ്റിയംഗങ്ങൾ ചേർന്ന് മൊമൻ്റോ നൽകി. തുടർന്ന് സന്തോഷ് മാസ്റ്റർ കോട്ടൂർ, ടി.ഖാലിദ്, കാദർ ഹാജി, ശാന്തരാജു, JPHN ജോസി സിസ്റ്റർ, ആശ വർക്കർ ശൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു. ശൈലേഷ് കുമാർ നന്ദിപറഞ്ഞു. ഗണേശൻ, മുനീർ ഒ.പി, റിയാസ് എൻ, ദീലീപ് എം.ജി, റുഖിയസലാം (കുടുബശ്രി എക്സിക്യൂട്ടീവ്), ലത ( ആശ വർക്കർ) തുടങ്ങിയവർ നേതൃത്വം നൽകി.