ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്
കല്‍പ്പറ്റ : ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപിയെയാണ് (60) കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധികം തടവ് അനുഭവിക്കണം.
2022 ജൂണ്‍ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചിക്കിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചിക്കിയെ തലയിലും പുറത്തും കൈകാലുകളിലും മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസിന്റെ തുടരന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ബത്തേരി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന കെ.പി. ബെന്നിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.