October 24, 2024

കമ്മനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

Share

 

മാനന്തവാടി : മാനന്തവാടി കമ്മന എമ്പ്രാച്ചന്‍ വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയില്‍ താമസിച്ചു വരുന്നതുമായ വിനു ബാബു (22) വിനാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തില്‍പ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോടേക്ക് റഫർ ചെയ്ത ഇയാളെ യാത്രാമധ്യേ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.