തോൽപ്പെട്ടിയിൽ വൻ എം.ഡി.എം.എ വേട്ട : യുവക്കാൾ പിടിയിൽ
മാനന്തവാടി : തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച 100. 222 ഗ്രാം എം.ഡി .എംഎ.യുമായി യുവാക്കൾ പിടിയിൽ. കർണാടക സ്വദേശികളായ ആലടി കോൽച്ചാർ കുമ്പക്കോട് വീട്ടിൽ ഉമ്മർ ഫാറൂഖ് (33 ) , എനവറ വീട്ടിൽ സിദ്ധിഖ് എ.എച്ച് (32 ) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എം.ഡി.എം.എ മലപ്പുറത്ത് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്താൻ വേണ്ടിയാണ് ഈ MDMA കടത്തി കൊണ്ടുവന്നത്. ടMDMA കടത്താൻ ഉപയോഗിച്ച കെ എൽ KL 10 AQ 110 സ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും, എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തിൻ്റെ നേതൃത്വത്തിൽ ഇലക്ഷൻ സ്വകാഡിലെ ഓഫീസറായ ജൂനിയർ സൂപ്രണ്ട് ഷാജി. ജി.കെ, എം. ബി.ഹരിദാസ് ,ജോണി. കെ. ജിനോഷ് . പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത് കെ.ആർ, അജയ് കെ.എ. , എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.