June 6, 2026

ഇന്ന് പവന് 400 രൂപ കൂടി : രണ്ട് ദിവസത്തിനുള്ളില്‍ 1000 രൂപയുടെ വർധന ; റെക്കോർഡുകൾ തകർത്ത് സ്വർണവില മുന്നേറുന്നു

Share

 

സ്വർണവില വീണ്ടും റെക്കോർഡിട്ടു. പവന് 400 രൂപ ഇന്ന് വർധിച്ചു. അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ച് വിപണി വില 6460 രൂപയാണ്.

 

സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും.

 

രണ്ട് ദിവസത്തിനുള്ളില്‍ 1000 രൂപയാണ് പവന് ഉയര്‍ന്നത്. ഇന്നലെ പവന് 600 രൂപ ഉയര്‍ന്നിരുന്നു. മാര്‍ച്ച്‌ 29നാണ് പവന്‍വില 50,000 കടന്നത്. ഇന്നലെ 51,000 കടന്നിരുന്നു.

 

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.