ബൈക്കില്‍ നിന്നും കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു
പനമരം : ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാം മൈല്‍ തോട്ടത്തില്‍ ജോസഫ് (ബിജു) ന്റെ ഭാര്യ ലില്ലി ജോസഫ് (38) ആണ്
മരണപ്പെട്ടത്. ഇന്നലെയാണ് സംഭവം. അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍നിന്ന് കുഴഞ്ഞു വീണത്. മക്കൾ : ആല്‍ബിന്‍, ബെസ്റ്റി.