May 1, 2026

പിതാവിനൊപ്പം ഗുഡ്‌സ് ഓട്ടോയില്‍ യാത്രചെയ്യവേ റോഡിലേക്ക് തെറിച്ചുവീണു ; ആറു വയസുകാരന് ദാരുണാന്ത്യം

Share

 

പാലക്കാട് : പിതാവിനൊപ്പം ഗുഡ്‌സ് ഓട്ടോയില്‍ യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരന്‍, അതേ വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ആലിക്കര സ്വദേശി പുത്തന്‍പീടികയില്‍ ഫനീഫിന്റെ മകന്‍ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.

 

വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഡോര്‍ തുറന്ന് ഹൈസിന്‍ പുറത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവാണ് ഓട്ടോ ഓടിച്ചിരുന്നത്. ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

 

ഹനീഫ ഡ്രൈവറാണ്. വീട്ടമ്മയായ ഹസീനയാണ് മാതാവ്. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിസാനയും ചാലിശ്ശേരി ജി.എല്‍.പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ഹസ്‌നയും സഹോദരിമാരാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.