ചാണകക്കുഴിയിൽ വീണ് വയോധികൻ മരിച്ചു
പനമരം : പൂതാടിയില്‍ വീടിന് പുറകിലെ തൊഴുത്തിന് സമീപത്തെ ചാണകക്കുഴിയില്‍ വീണ് വയോധികൻ മരിച്ചു. പൂതാടി മണ്ഡപത്തില്‍ പുഷ്പാംഗദന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തൊഴുത്തില്‍ ശുചീകരണ ജോലി നടത്തുന്നതിനിടെ അപസ്മാരം ഉണ്ടായ ഇദ്ദേഹം കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ : വിലാസിനി. മക്കൾ : സന്ധ്യ, സൗമ്യ, രമ്യ, ധന്യ. മരുമക്കൾ : പ്രമോദ്, അജീഷ്, രാജീവ്.