September 22, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന : വെള്ളിവിലയും കൂടി

1 min read
Share

 

സംസ്ഥാനത്ത് സ്വർണവില ചാഞ്ചാടുന്നു. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഇന്ന് വർധിച്ചു. വിപണി നിരക്ക് 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.